കോട്ടയം : പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം. വിവിധ തലങ്ങളിലുള്ള നിർവഹണോദ്യോഗസ്ഥരുടെ യോഗം ചേർന്ന് പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ പ്ലാൻ ഫണ്ട് വിനിയോഗ പുരോഗതിയും കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ.മാർ ഉന്നയിച്ച പ്രശ്‌നങ്ങളിലുള്ള തുടർ നടപടികളും യോഗം വിലയിരുത്തി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെയും മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉന്നയിച്ച പരാതിയിൽ നടപടി നടപടി സ്വീകരിച്ചു വരുന്നതായി എൻ.എച്ച് വിഭാഗം, വാട്ടർ അതോറിറ്റി എൻജിനിയർമാർ അറിയിച്ചു.