പൊൻകുന്നം:മുണ്ടയ്ക്കൽ ദേവസ്ഥാനം ശ്രീവിഷ്ണുമായ സേവാ ക്ഷേത്രത്തിലെ തിറവെള്ളാട്ട് ഉത്സവം ജനുവരി 3,4,5 തിയതികളിൽ നടക്കുമെന്ന് മഠാധിപതി കിഷോർ മോഹനൻ അറിയിച്ചു.3ന് രാവിലെ 6ന് ഗണപതിഹോമം,9.30ന് നിത്യകലശം,12.30ന് തിറക്കാർക്ക് വരവേൽപ്പ്.വൈകിട്ട് 6ന് കലാവേദിയിൽ ഭദ്രദീപം തെളിക്കൽ ഡോ.സുനിൽ അയ്യൻകോൽപ്പടി പെരിങ്ങോട്ടുകര. 6.30ന് വിശേഷാൽ ദീപാരാധന,തുടർന്ന് നൃത്തസന്ധ്യ, 8ന് സംഗീതസദസ്, 8.45ന് ഭജന.4ന് രാവിലെ 6ന് ഗണപതിഹോമം,തുടർന്ന് ഭദ്രകാളിദേവിയുടെ രൂപക്കളമെഴുത്ത്, 9.30ന് നിത്യകലശം,10.15ന് എഴുന്നള്ളിപ്പ് ,പഞ്ചവാദ്യം,11ന് കളംപൂജ,കളംപാട്ട്,1ന് അന്നദാനം.3ന് കളത്തിൽ ദർശനം,3.30ന് വല്യച്ചന്മാരുടെ കളമെഴുത്ത്, 6.30ന് ദീപാരാധന, 8ന് എഴുന്നള്ളിപ്പ്,ആകാശക്കാഴ്ച, 11ന് കളംപൂജ,കളംപാട്ട് ,വെളുപ്പിന് 2ന് ഗുരുതി. 5ന് പുലർച്ചെ 5ന് രൂപക്കളമെഴുത്ത്,ഗുരുതി,10ന് കളംപൂജ,കളംപാട്ട്,1ന് അന്നദാനം,4ന് ശാക്തേയകർമ്മം,6.30ന് ദീപാരാധന,ആചാര്യദക്ഷിണ,ആകാശക്കാഴ്ച.