li

പൊൻകുന്നം : ലൈബ്രറികൗൺസിലിന്റെ കീഴിലുള്ള ലൈബ്രറികളിലെ ലൈബ്രേറിയന്മാരുടെ വേതനക്കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് ചിറക്കടവ് പബ്ലിക് ലൈബ്രറി ഭാരവാഹിയോഗം ആവശ്യപ്പെട്ടു. ഒൻപതുമാസമായി വേതനം ലഭിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് ശ്രീജ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമിതി ചെയർമാൻ വി.ആർ.മധുകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ നായർ, രാഹുൽരാജ്, വി.ആർ.അനിൽകുമാർ, ജി.സുരേന്ദ്രകുമാർ, വിജയശ്രീ സന്തോഷ്, ടി.കെ.പദ്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.