
പൊൻകുന്നം : പാലാ - പൊൻകുന്നം റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുടെ പിന്നിലിടിച്ച് 26 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കൂരാലിക്കും ഇളങ്ങുളം അമ്പലത്തിനുമിടയിലായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ അരചൻ (71), സുബ്രഹ്മണ്യൻ(74), കാളിമുത്തു(54), വസന്തകുമാർ (42), മീനാക്ഷി സുന്ദരം (45), മഹേന്ദ്രൻ (42), ശബരീഷ് (22), റാണി (61), ശിവകുമാർ (38), ഈശ്വരൻ (38), സുബ്രഹ്മണ്യൻ (58), ശിവലിംഗം (52), ഹരിഹരൻ (28), കന്തവടിവേൽ (42), ജ്ഞാനകുമാർ (21), സൂര്യ (32), യോഗശബരീശൻ (22), കാർത്തികേയൻ (23), കുമാർ (45), ഷൺമുഖ സുന്ദരൻ (73), മണിവാസകം (27), വിശാൽ (17), ശിവകുമാർ (48), പ്രഭാകരൻ (34), ശെന്തിൽമോൻ (38), ശിവരാമൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ആർക്കും ഗുരുതര പരിക്കില്ല. ചികിത്സയ്ക്കുശേഷം ഇവർ വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങി.