കുമരകം : കുമരകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുമരകം കവണാറ്റിൻകര എ.ബി.എം ഗവ. യുപി സ്കൂളിൽ നടന്ന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ഹെഡ്മിസ്ട്രസ് ടെസ്സിമോൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ ബെന്നിച്ചൻ, വൈസ് പ്രസിഡന്റ് ബിധു ഷൈൻ കുമരകം, സാബുശാന്തി തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ സജ്ജയൻ സ്വാഗതവും വിനോദ് ആർ.വി നന്ദിയും പറഞ്ഞു.