kezhuvamkulm

കെഴുവംകുളം : എസ്.എൻ.ഡി.പി യോഗം 106ാം നമ്പർ കെഴുവംകുളം ശാഖയിൽ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകളുടെ സംയുക്തവാർഷികം ശാഖാ ഹാളിൽ നടന്നു. മുൻ യൂണിയൻ സെക്രട്ടറിയും, ശാഖാ പ്രസിഡന്റുമായിരുന്ന റ്റി.എൻ ജഗന്നിവാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ പി.എൻ രാജു ആമുഖ പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ടും അവലോകനവും ചർച്ചയും നടന്നു. ശാഖാ സെക്രട്ടറി ടി.കെ ഷാജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ഇ.കെ ദിവാകരൻ നന്ദിയും പറഞ്ഞു. ഹക്കിം പാണാവള്ളി പ്രഭാഷണം നടത്തി.