ulpanna-piriv

കോട്ടയം: ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയലേക്ക് ഉത്പന്ന പിരിവ് സമർപ്പിച്ചു. നാഗമ്പടം മഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ട യാത്ര സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ഡി മനോജ് ജാഥാ ക്യാപ്റ്റനായിരുന്നു. ഗുരുധർമ്മ പ്രചരണ സഭ മുൻ ജില്ലാ സെക്രട്ടറി ഷിബു മൂലേടം, എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖ സെക്രട്ടറി എസ്. സാം, ശാഖാ വൈസ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആർ.രഞ്ജിത്ത്, ബിനു എന്നിവർ പങ്കെടുത്തു.