കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയാഘോഷ പരിപാടികൾക്ക് ജനുവരി 11ന് തുടക്കമാകും. തിരുനാളിന് മുന്നോടിയായുള്ള നവനാൾ നൊവേന ജനുവരി 3ന് ആരംഭിക്കും. 5ന് വൈകിട്ട് മൂന്നരയ്ക്കുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം കുടുംബകൂട്ടായ്മകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. ജനുവരി 10 മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കും. വൈകിട്ട് നാലിന് വികാരി ഫാ. ജോസഫ് മണ്ണനാൽ തിരുനാളിന്റെ കൊടിയേറ്റ് കർമ്മം നിർവഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സിമിത്തേരി സന്ദർശനം. 11 ഇടവക ദിനമായിട്ട് ആചരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കും. 5.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ്മ വാർഷികത്തിന്റെയും സംയുക്ത ഉദ്ഘാടനം മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ നിർവഹിക്കും. വികാരി. ഫാ.ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിക്കും.