
കാണക്കാരി: കാണക്കാരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. അമ്പലം ജംഗ്ഷൻ മുതൽ ചാത്തമല വരെയുള്ള ഭാഗത്തെ റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചു. ചാത്തമലകുരിശുപള്ളി ഇണ്ടാറപടി റോഡിന്റെയും നവീകരണം ആരംഭിച്ചു. കാണക്കാരി മില്ലുംപടി പാറപ്പുറം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വാർഡംഗം കാണക്കാരി അരവിന്ദാക്ഷൻ അറിയിച്ചു. പരിസരവാസികളും വ്യാപാരികളും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.