പാലാ : ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം രൂപതയുടെ ഭദ്രാസനപള്ളിയിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഭദ്രാസനപള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ എന്നിവർ ചേർന്ന് തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു.