പാലാ: പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സൂപ്പർ ക്ലാസ് സർവീസുകൾ ഒന്നൊന്നായും ചെയിൻ സർവീസുകൾ ഭാഗികമായും തുടരെ ഇല്ലാതാക്കാൻ മേൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഡിപ്പോ അധികൃതർ കൂട്ടുനിൽക്കുന്നതായി കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പാലാ കെ.എസ്.ആർ.ടി.സിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജു തുരുത്തൻ,ടോബിൻ കെ അലക്സ്, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക,സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, ജെയിംസ് പൂവത്തൊലി,ജോസുകുട്ടി പൂവേലിൽ,അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ,സച്ചിൻ കളരിക്കൽ, ബിനു പുലിയൂറുമ്പിൽ, ബിനേഷ് പാറാംതോട്,സുജയ് കളപ്പുരക്കൽ,മാർട്ടിൻ ചിലമ്പൻകുന്നേൽ, ജിഷോ പി തോമസ്, അജോയ് തോമസ്,സഞ്ജു പൂവക്കുളം, സക്കറിയസ് ഐപ്പൻപറമ്പികുന്നേൽ, ബിബിൻ ആന്റണി , ലിബിൻ മലേകണ്ടത്തിൽ, രാഹുൽ കൃഷ്ണൻ, തോമസ് അയലുകുന്നേൽ,അഖിൽ ജോസഫ്, ,ടിറ്റോ കൊല്ലിത്താഴെ തുടങ്ങിയവർ പ്രസംഗിച്ചു.