man

തലയോലപ്പറമ്പ് : ഡോ. മൻമോഹൻസിംഗിന്റെ വേർപാടിൽ അനുശോചിച്ച് തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. ഡി ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രസംഗം നടത്തി. ജോസ് വി ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷിബു.ഡി സി സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് , സാബു.പി മണലോടി, ബഷീർ പുത്തൻപുര, ജോയി കൊച്ചാനാപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.