
മുണ്ടക്കയം: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ഹൈറേഞ്ച് യൂണിയൻ പ്രവർത്തകസംഗമം എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി എം.എൻ.ശശിധരൻ സന്ദേശം നൽകി. യൂണിയൻ വൈദിക സമിതി സെക്രട്ടറി പി കെ ബിനോയ് ശാന്തി ഭദ്രദീപം തെളിയിച്ചു. എസ്.എൻ.പി.സി കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഡോ.കെ സോമൻ അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു. വി.വി. വാസപ്പൻ സ്വാഗതവും, കെ.എൻ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.