preetha-rajesh

വൈക്കം : ഇണ്ടംതുരുത്തിൽ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബസംഗമവും ഇണ്ടംതുരുത്തി നഗറിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ ജോസഫ്, സർക്കിൾ ഇൻസ്‌പെക്ടർ ഹണി കെ. ദാസ്, വൈക്കം എസ്. ഐ എം. ജയകൃഷ്ണൻ, വാർഡ് കൗൺസിലർ സിന്ധു സജീവൻ, ട്രാക്ക് പ്രസിഡന്റ് ശിവരാമകൃഷ്ണൻ നായർ, രക്ഷാധികാരി ലക്ഷ്മണൻ നായർ, തലയോലപ്പറമ്പ് എസ്.ഐ. മോഹനൻ, ട്രഷറർ എം. പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.