pgm-nair

വൈക്കം : തലയാഴം 1105ാം നമ്പർ എൻ.എസ്.എസ് കരയോഗം ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ പി. ജി. എം നായർ കാരിക്കോട് നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എൻ. ലക്ഷ്മണൻ നായർ അദ്ധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, മെമ്പർ ബി.എൽ.സെബാസ്​റ്റ്യൻ, എൻ. എസ്. എസ് യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, അഡീഷണൽ ഇൻസ്‌പെക്ടർ എസ്. മുരുകേശ്, കരയോഗം സെക്രട്ടറി മുരളീധരൻ നായർ, ജോ. സെക്രട്ടറി ഗോപകുമാർ, എം. എസ് രാജേന്ദ്രൻ, സോമൻ നായർ, രാമചന്ദ്രൻപിള്ള, ജി. രഘുനാഥ്, കൃഷ്ണയ്യർ, സുശീലകുമാരി, വിജയകുമാർ, റെജിമോൻ, എം. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.