പെരുമ്പായിക്കാട്: എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ പെരുമ്പായിക്കാട് ശാഖയിലെ 87ാം നമ്പർ യൂത്ത്മൂവ്‌മെന്റ് യൂണിറ്റിന്റെ പുനസംഘടനാ പൊതുയോഗം 12ന് രാവിലെ 10ന് പെരുമ്പായിക്കാട് ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടക്കും. ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം യോഗം ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതി സെക്രട്ടറി എം.എസ് സുമോദ് അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം യുജീഷ് ഗോപി യുവജനസന്ദേശം നൽകും. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ വിജയൻ, വനിതാസംഘം യൂണിറ്റ് സെക്രട്ടറി ബിന്ദു ശിവൻ എന്നിവർ ആശംസ പറയും. ഷാജി കെ.കൊച്ചുപറമ്പിൽ, അനിൽകുമാർ കൊച്ചുപറമ്പിൽ, സന്തോഷ് തമ്പി മണലേൽ, ഉദയപ്രകാശ്, ശരണ്യ ബിനു എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എൻ.വി സജിമോൻ സ്വാഗതവും സച്ചിൻരാജ് നന്ദിയും പറയും.