
വൈക്കം : ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ വൈക്കം പൗരാവലി അനുശോചിച്ചു. ബോട്ടുജെട്ടി മൈതാനത്ത് നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഡി ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സി. കെ ആശ എം. എൽ. എ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ജമാൽകുട്ടി, കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു, സി. പി.എം ഏരിയാ സെക്രട്ടറി പി. ശശിധരൻ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ്, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ്‌ചെയർമാൻ പി.ടി സുഭാഷ് , എബ്രഹാം പഴയകടവൻ, ജയ്‌ജോൺ പേരയിൽ, പി. എൻ ബാബു, ബി.അനിൽകുമാർ, വി. സമ്പത്ത്കുമാർ, അയ്യേരി സോമൻ, മോഹനൻ പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.