xmas

കോട്ടയം: മറിയപ്പള്ളി ആദർശ് നഗർ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടന്നു. മറിയപ്പള്ളി മുട്ടം ശ്രീവിലാസം എൻ.എസ്.എസ് കരയോഗം ഹാളിൽ പ്രസിഡന്റ് ടി.കെ സുരേഷ് ബാബു പതാക ഉയർത്തി. മൂലേടം സെന്റ്‌പോൾ സി.എസ്.ഐ ചർച്ച് വികാരി ജാർജ്ജ് ജേക്കബ് പുതുവത്സര സന്ദേശം നൽകി. വി.പി. ലാലു, ജയടീച്ചർ, കെ. ശങ്കരൻ, ഉഷാ വിജയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എസ് ഷാനവാസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഡി.രാജീവ് നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു.