
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025ാം വർഷത്തിന്റെ ജൂബിലി കത്തോലിക്കാസഭയിൽ ആചരിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപതയിൽ മെഗാമാർഗംകളി അവതരിപ്പിക്കും. ജനുവരി നാലിന് എസ്.ബി കോളേജ് മൈതാനിയിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതയിലെ 18 ഫെറോനകളിൽ നിന്നുള്ള 2025 പേർ പങ്കെടുക്കും. കഴിഞ്ഞ മൂന്നുമാസമായി ഇതിനായുള്ള പരിശീലനങ്ങൾ നടക്കുകയാണ്. ജനുവരി രണ്ടിന് എസ്.ബി കോളേജ് മൈതാനിയിൽ അവസാനവട്ടപരിശീലനം നടക്കും.
ക്രമീകരണങ്ങൾ പൂർത്തിയായതായി മാതൃവേദി, പിതൃവേദി ഭാരവാഹികളായ ബീന ജോസഫ്, ജിനോദ് എബ്രഹാം, മിനിതോമസ്,സാലിമ്മ ജോസഫ്, സാലിവർഗീസ്, ലാലിമ്മ ടോമി എന്നിവർ അറിയിച്ചു.