കോട്ടയം: സി.പി.ഐ 25ാം പാർട്ടി കോൺഗ്രസ് പഞ്ചാബിലെ ചണ്ഡിഗഡിൽ നടക്കുന്നതിന്റെ മുന്നോടിയായി ബ്രാഞ്ചു മുതലുള്ള സമ്മേളനങ്ങൾ ജനുവരി 1 മുതൽ ആരംഭിക്കും.കേരളത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വൈക്കത്ത് പി.കൃഷ്ണപിള്ളയുടെ ജന്മഗൃഹം(പറൂപ്പറമ്പ്) ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു. ജനുവരി ഫെബ്രുവരി മാസങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയാകും. സംസ്ഥാന സമ്മേളനം സെപ്തംബർ 9 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കും.