ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം സി.എച്ച്.സി ഹെൽത്ത് സെന്ററിൽ പുതുതായി നിർമ്മിച്ച ഐസൊലേഷൻ വാർഡ് മന്ദിരത്തിന്റെയും കിടത്തിചികിത്സ പുനരാരംഭിക്കലിന്റെയും ഉദ്ഘാടനം 6ന് നടക്കും. 1.35കോടിയോളം രൂപ മുതൽമുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെ ഐസൊലേഷൻ വാർഡ് പൂർത്തീകരിച്ചത്. ആറിന് വൈകിട്ട് നാലിന് മന്ത്രി വീണാജോർജ്ജ് പുതിയമന്ദിരത്തിന്റെയും കിടത്തിചികിത്സയുടെയും ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ,ഡോ.ജയന്തി എന്നിവർ അറിയിച്ചു.