
ചങ്ങനാശേരി : അസംപ്ഷൻ കോളേജ് ഫിസിക്‌സ് വിഭാഗം ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച് എറുഡൈറ്റ് സ്‌കോളർ ഇൻ റസിഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള പ്രൊഫസറും ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടറുമായ ഡോ.അലക്‌സ് ജെയിംസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഐ.ബി.എം. സൂറിച്ചിലെ ശാസ്ത്രജ്ഞനും മാനേജരുമായ ഡോ.അബു സെബാസ്റ്റ്യൻ ആയിരുന്നു എറുഡൈറ്റ് സ്‌കോളർ. സ്റ്റാർട്ടപ്പുകളുടെ ഉന്നമനവും, അക്കാദമിക ഗവേഷണ വളർച്ചയും ലക്ഷ്യമാക്കി വിവിധയിടങ്ങളിൽ നടന്ന ചർച്ചകൾക്കും, പഠനക്ലാസുകൾക്കും ഡോ.അബു സെബാസ്റ്റ്യൻ നേതൃത്വം കൊടുത്തു.