akhil

തൃക്കൊടിത്താനം : വില്പനയ്ക്കായി സൂക്ഷിച്ച 9.70 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചങ്ങനാശേരി പനച്ചിക്കാവ് ഇലഞ്ഞുമൂട്ടിൽ അഖിൽ (26), വാഴപ്പള്ളി വെട്ടിത്തുരുത്ത് വട്ടപറമ്പിൽ നിസ്സൽ (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ അരുൺ, എസ്.ഐമാരായ അരുൺകുമാർ, ഗിരീഷ് കുമാർ, വർഗീസ് കുരുവിള, സി.പി.ഒമാരായ ശ്രീകുമാർ, അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.