തലയോലപ്പറമ്പ്:മുദ്രകൾച്ചറൽ, ആർട്ട്‌സ് സൊസൈറ്റിയുടെ 30ാമത് വാർഷികാഘോഷം കെ.ആർ ഓഡിറ്റേറിയത്തിൽ നാളെ വൈകുന്നേരം 6ന് നടക്കും. ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്യും. മുദ്ര പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷത വഹിക്കും. സി.കെ ആശ എം.എൽ.എ രണ്ടാമത് ദേവദത്ത് സ്മാരക പ്രസംഗ മത്സരം ഇലക്യൻസ് 2024ലെ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകും.അഡ്വ.മോൻസ് ജോസഫ് എം.എൽ.എ മുദ്ര സ്ഥാപക അംഗങ്ങളെ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, ബ്ലോക്ക് മെമ്പർ സെലിനമ്മ ജോർജ്ജ്, അഡ്വ.കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും. സെക്രട്ടറി ബേബി ടി.കുര്യൻ സ്വാഗതം പറയും. തുടർന്ന്, നിരവധി പുരസ്‌കാരങ്ങൾ നേടിയ വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകം അരങ്ങേറും.