പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജ് (ഓട്ടോണമസ്), ന്യുഡൽഹി ഇന്ത്യൻ ഇൻസ്റ്റി ററ്യൂട്ട് ഓഫ് സയൻസ് & റിലിജനുമായി സഹകരിച്ച് ജനുവരി 2 മുതൽ 4 വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമനോയിഡ് ടെക്‌നോളജി എന്നിവയുടെ വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും എന്ന വിഷയത്തിൽ അന്താരാഷ്ട്ര സിമ്പോസിയം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

2ന് രാവിലെ 9.30ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കോളേജ് ചെയർമാൻ മോൺ. ഡോ.ജോസഫ് മലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. വത്തിക്കാൻ ഒബ്സർവേറ്ററി ഡയറക്ടർ ബ്രദർ ഗുയ് കോൺസൽമാഞ്ഞോ എസ്.ജെ , അമേരിക്കയിലെ ലയോള മേരിമൗണ്ട് സർവകലാശാലയിലെ ഡോ റോയ് പെരേര എസ്.ജെ, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് സയൻസ് & റിലിജൻ ഡയറക്ടർ പ്രൊഫ ഡോ ജോബ് കോഴാംതടം എസ് ജെ, ന്യു ഡൽഹി ജെ.എൻ.യുവിൽ നിന്ന് പ്രൊഫ ഡോ സൊനഝറിയ മിൻസ്, ഗോവ റേച്ചൽ സെമിനാരിയിൽ നിന്ന് ഡോ വിക്ടർ ഫെറാവോ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും.

പത്രസമ്മേളനത്തിൽ കോളേജ് ഡയറക്ടർ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ പ്രൊഫ.ഡോ. കെ. കെ. ജോസ് , ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡോ. ജോബി പി പി, പി ആർ ഒ ഡോ. നേവി ജോർജ് എന്നിവർ പങ്കെടുത്തു.