പാലാ: സഫലം 55 പ്ലസ് ന്യൂഇയർ സംഗമം ഇന്ന് രാവിലെ 10.30ന് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കും. പാലാ ഡിവൈ.എസ്.പി കെ.സദൻ സംഗമം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. നടനും എഴുത്തുകാരനുമായ അമേരിക്കൻ മലയാളി ഹരി നമ്പൂതിരി, ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. മജീഷ്യൻ കണ്ണൻമോൻ മാജിക് ഷോ അവതരിപ്പിക്കും. സഫലം അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.