പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ശാഖയിൽ ധനു ചതയ മഹോത്സവത്തിന് ഇന്ന് തുടക്കം. ഉച്ചക്കഴിഞ്ഞ് കൊടിമരഘോഷയാത്ര, വൈകിട്ട് 4 ന് കൊടിയും കൊടിക്കയറും സമർപ്പണം. രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8 ന് കലശപൂജ, വൈകിട്ട് 7 ന് തൃച്ചാറ്റുകുളം വിഷ്ണു നാരായണൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് അനുഗ്രഹപ്രഭാഷണം, 8.30ന് അന്നദാനം. ജനുവരി ഒന്നിന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഗുരുദേവകൃതികളുടെ പാരായണം, 8ന് പന്തീരടിപൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 8.30ന് താലപ്പൊലി ഘോഷയാത്ര വരവേൽപ്പ്, തുടർന്ന് അന്നദാനം. തിരുവരങ്ങിൽ 7ന് കലാപരിപാടികൾ. ജനുവരി 2ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഗുരുദേവകൃതികളുടെ പാരായണം, 8ന് മൃത്യുഞ്ജയഹോമം, 10ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരധന, 8.30ന് താലപ്പൊലി ഘോഷയാത്ര വരവേൽപ്പ്, അന്നദാനം, തിരുവരങ്ങിൽ 7 ന് കലാപരിപാടികൾ. ജനുവരി 3 ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് കലശപൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 8.30ന് താലപ്പൊലി ഘോഷയാത്ര വരവേൽപ്പ്, അന്നദാനം, തിരുവരങ്ങിൽ 7ന് കലാപരിപാടികൾ. ജനുവരി 4ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 8ന് കലശപൂജ, 10ന് കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരന്റെ പ്രഭാഷണം. 11.30ന് കലശാഭിഷേകം, 12ന് ചതയപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് കൊടിയിറക്ക്, 7.15 ന് നാടകം.