വാഴൂർ : എൽ.ഡി.എഫ് തീരുമാനപ്രകാരം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി രാജിവച്ചു. കേരള കോൺഗ്രസ് (എം) അംഗവും പത്താം വാർഡ് മെമ്പറുമായ തോമസ് വെട്ടുവേലിൽ അടുത്ത പ്രസിഡന്റാകും. ഇതുവരെ വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി ആക്ടിംഗ് പ്രസിഡന്റാണ്.