വൈക്കം : ആദിവാസി ഭൂ അവകാശ സമിതി ചെമ്മനത്തുകര ഐ. എച്ച്. ഡി. പി പട്ടികവർഗ്ഗ നഗറിലെ മുഴുവൻ കുടുംബങ്ങൾക്കും കിടപ്പാടത്തിന് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് താലൂക്കോഫീസ് പടിക്കൽ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹസമരം തുടരുന്നു. തിങ്കളാഴ്ച രാവിലെ ആദിവാസി ഭൂ അവകാശസമിതി കൺവീനർ പത്മിനി കണ്ണൻ നിരാഹാരസമരം നടത്തി.