aradhana

വൈക്കം : ക്രൈസ്തവ സഭയിൽ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കാൻ വിശ്വാസികളുടെ കൂട്ടായ്മ ആവശ്യമാണെന്ന് ഡോ. എബ്രഹാം മാർ ജൂലിയസ് മെത്രാപ്പോലിത്താ പറഞ്ഞു.

വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പൊതു ആരാധനയിൽ ദിവ്യകാരുണ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്​റ്റ്യൻ ചണ്ണാപ്പള്ളി, ഫാ. ജോർജ് കുന്നത്ത്, ഫാ. മാത്യു പാനാപ്പുരയിൽ, ഫാ. പോൾ ചെറുതോട്ടപ്പുറം എന്നിവർ ദിവ്യകാരുണ്യപ്രദക്ഷിണത്തിന് മുഖ്യകാർമ്മികരായിരുന്നു. തിരുനാൾ പ്രസുദേന്തിമാരായ എം. വി മനോജ്, അഖിൽ മനോജ്, അലൻ മനോജ്, ആൽഡീസ് മനോജ്, ട്രസ്​റ്റിമാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, ജോസ് മാത്യു ചെറുതോട്ടപുറം എന്നിവർ നേതൃത്വം നൽകി.