
വൈക്കം: പെരുവ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് പുതുവത്സര ആഘോഷവും കുടുംബസംഗമവും റോട്ടറി അസി. ഗവർണർ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയ് ചെമ്മനം അദ്ധ്യക്ഷത വഹിച്ചു. ഡോ ബിനു സി. നായർ സ്വാഗതം പറഞ്ഞു.നിമ്യ അഷോയി ക്രിസ്മസ് സന്ദേശം നൽകി.ജോസ് പീറ്റർ, ബേബി ചാലപ്പുറം, വത്സൻമറ്റത്തിൽ , ഷാജി ജോസഫ്, മനോജ് മൂർക്കാട്ടിൽ , ഡോ.ജിബിൻ പുത്തൂരാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം ലേക്ക് സിറ്റി റോട്ടറി ക്ലബ്ബിന്റെ നേതൃത്വതിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ടി.വി പുരം തിരുഹൃദയദേവാലയ വികാരി ഫാ. നിക്കളാവോസ് പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മിനി ജോണി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവർണർ എസ്.ഡി.സുരേഷ്ബാബു മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ശ്രീഹരി, ജോസഫ് ലൂക്കോസ്, സുജിത്‌മോഹൻ, സുരേഷ് കാട്ടുമന, പി.ജി.പ്രസാദ്, റാണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
.