വൈക്കം: അമൃത് ഗാർഹിക കുടിവെള്ള കണക്ഷനുകൾ വൈക്കം നഗരസഭാ പ്രദേശത്ത് പൂർത്തീകരണത്തോട് അടുക്കുന്നു. ഇനിയും കണക്ഷൻ കിട്ടാനുള്ളവർ 5 നകം വാർഡ് കൗൺസിലർമാർ മുഖേനയോ നേരിട്ടോ വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് വാട്ടർ അതോറിറ്റി വൈക്കം അസി.എൻജിനീയർ പി.ഷാജിമോൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547638448, 9188907660 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.