വൈക്കം: മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഡെവലപ്മെന്റ് ആൻഡ് ട്രെയിനിങ് ഡിവിഷൻ നടത്തുന്ന കരിയർ ഗൈഡൻസ് ശില്പശാല നാളെ മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെ‌ഡഗോഗിക്കൽ സയൻസസ് മുൻ മേധാവിയും എംപ്ലോയ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് ബ്യൂറോ മുൻ ഡയറക്ടറുമായിരുന്ന ഡോ.ടി.വി.തുളസീധരൻ ഉദ്ഘാടനം ചെയ്യും. മന്നം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ.സി.ആർ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ ലഭിച്ച വിദ്യാർത്ഥികൾ രക്ഷകർത്താവിനൊപ്പം രാവിലെ 9.30ന് വൈക്കം തെക്കേനട കാളിയമ്മനട ക്ഷേത്രത്തിന് സമീപത്തെ മന്നം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു.