കുമരകം: കുമരകം തെക്കുംഭാഗം 154 -ാം നമ്പർ എസ് .എൻ .ഡി .പി ശാഖാ യോഗത്തിന്റെ പ്രാർത്ഥനാ മണ്ഡപത്തിലെ ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠയുടെ എട്ടാമത് വാർഷിക മഹോത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ 5.30 ന് നട തുറന്ന് 10.30 വരെ ക്ഷേത്രാചാര ചടങ്ങുകളും 12 ന് ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനവും നടക്കും. ശാഖാ പ്രസിഡന്റ് എം വി മോഹൻദാസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം എസ് .എൻ .ഡി .പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജോ. കൺവീനർ വി ശശികുമാർ മുഖ്യപ്രഭാഷണവും ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണവും ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ കെ ജയപ്രകാശ് മുഖ്യ പ്രഭാഷണവും നടത്തും. ചടങ്ങിൽ ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, ഖജാൻജി പി ജി ചന്ദ്രൻ, മനേജർ എസ്.വി സുരേഷ്കുമാർ, എസ് എൻ ഡി പി 38-ാം ശാഖാ പ്രസിഡന്റ് എം .ജെ അജയൻ,153-ാം ശാഖാ സെക്രട്ടറി കെ എൻ വിജയപ്പൻ, 155-ാം ശാഖാ പ്രസിഡന്റ് എസ്. ഡി പ്രസാദ്, തെക്കുംകര ദേവസ്വം പ്രസിഡന്റ് ലാൽ ജോത്സ്യർ , വനിതാ സംഘം പ്രസിഡന്റ് ടിന്റു സുജിത്ത്, സെക്രട്ടറി രാജേശ്വരി സജിമോൻ എന്നിവർ പ്രസംഗിക്കും. ശാഖ സെക്രട്ടറി ഇൻ ചാർജ്ജ് പി .കെ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം എസ് ഭദ്രൻ നന്ദിയും പറയും. ഉച്ചയ്ക്ക് പ്രസാദമൂട്ടും,6 ന് താലപ്പൊലി ഘോഷയാത്രയും,നടക്കും. 7 ന് ദീപാരാധനയ്ക്കും ശേഷം അന്നദാനത്തോടെ സമാപിക്കും.