പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജ് ഇന്ത്യൻ ഇൻസ്റ്റി ററ്യൂട്ട് ഓഫ് സയൻസ് & റിലിജനുമായി സഹകരിച്ച് നാളെ മുതൽ 4 വരെ തീയതികളിൽഅന്താരാഷ്ട്ര സിമ്പോസിയം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമനോയിഡ് ടെക്‌നോളജി എന്നിവയുടെ വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും എന്ന വിഷയത്തിലാണ് സിമ്പോസിയം.
2 ന് രാവിലെ 9.30 ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സിമ്പോസിയത്തിൽ വത്തിക്കാൻ ഒബ്‌സർവേറ്ററി ഡയറക്ടർ ബ്രദർ ഗുയ് കോൺസൽമാഞ്ഞോ , അമേരിക്കയിലെ ലയോള മേരിമൗണ്ട് സർവകലാശാലയിലെ ഡോ റോയ് പെരേര , ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് സയൻസ് & റിലിജൻ ഡയറക്ടർ പ്രൊഫ ജോബ് കോഴാംതടം , ഡൽഹി ജെ എൻ യു വിലെ പ്രൊഫ ഡോ സൊനഝറിയ മിൻസ്, ഗോവ റേച്ചൽ സെമിനാരിയിലെ ഡോ വിക്ടർ ഫെറാവോ, കൊച്ചി ലയോള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പീസ് & ഇന്റർനാഷണൽ സ്റ്റഡീസ് ഡയറക്ടർ ഡോ ബിനോയ് ജേക്കബ് എസ് ജെ, പുനെ ജ്ഞാനദീപ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിലോസഫി & റിലിജനിൽ നിന്ന് ഡോ ജോളിച്ചൻ കൊള്ളാരെത്ത് എം ജി സർവ്വകലാശാലാ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് & ഡാറ്റാ അനലിറ്റിക്സ് ഡയറക്ടർ ഡോ കെ കെ ജോസ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ സംഗീത ജോസ് , സിഇറ്റി പാലാ കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് സൈബർ സെക്യൂരിറ്റി വിഭാഗം അസി. പ്രൊഫസർ ശബരിനാഥ് ജി എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
പത്രസമ്മേളനത്തിൽ കോളേജ് ഡയറക്ടർ ഫാ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ പ്രൊഫ കെ. കെ. ജോസ് , ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി പ്രൊഫ.. ജോബി പി പി, പി ആർ ഒ ഡോ. നേവി ജോർജ് എന്നിവർ പങ്കെടുത്തു.