കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന് നാളെ പാമ്പാടി കത്തിഡ്രൽ ഓഡിറ്റോറിയത്തിൽ തുടക്കമാകുമെന്ന് ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ കെ.എം.രാധാകൃഷ്ണൻ, സുഭാഷ് പി വർഗീസ്, ഇ.എസ്.സാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 5ന് സമാപിക്കും.

പ്രതിനിധി സമ്മേളനം 3ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും പാർട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ ടി.എം.തോമസ് ഐസക്ക്, കെ.കെ. ഷൈലജ, ഏ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ. വി.എൻ. വാസവൻ, കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു എന്നിവർ പങ്കെടുക്കും. ജനുവരി 5ന് ചുവപ്പ് സേനാ മാർച്ചും പ്രകടനവും നടക്കും. പാമ്പാടി കമ്മ്യൂണി ഹാൾ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി .പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.