കോട്ടയം: കേരളാ കോൺഗ്രസ് (ഡെമോക്രാറ്റിക്ക് ) സംസ്ഥാന കമ്മിറ്റി ഓഫീസ് നാളെ എൻ.ഡി.എ. സംസ്ഥാന ചെയർമാൻ .കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും.

ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ഉദ്ഘാടന ശേഷം നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വഖഫ് നിയമ ഭേദഗതിയെക്കുറിച്ചും , കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ വഴി തെറ്റിക്കുന്ന കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് പാർട്ടിയുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്നും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, വൈസ് ചെയർമാൻ പ്രൊഫ.ബാലു ജി വെള്ളിക്കര, ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു