കോട്ടയം: വിദ്യാർത്ഥികളെ ഗവേഷകരും സംരംഭകരുമായി വളർത്തുന്നതിനുള്ള പദ്ധതികൾക്കും സാമ്പത്തിക ഭദ്രതയും ഊർജ്ജ സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്ന ആശയങ്ങൾക്കും മുൻഗണന നൽകി എം.ജി സർവകലാശാല ബഡ്ജറ്ര്. 650.87 കോടി രൂപ വരവും 672.74 കോടി രൂപ ചെലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്ര്. സർവകലാശാലയിൽ പരീക്ഷാ മൂല്യനിർണയം പൂർണമായും ഓൺലൈനാക്കും. ഗാന്ധി മ്യൂസിയവും അംബേദ്കർ പഠന കേന്ദ്രവും തുറക്കും. നാലു വർഷ ബിരുദ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.