
പാലാ: ഇടപ്പാടിയിൽ നിന്ന് ആരംഭിച്ച എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയൻനേതൃത്വം നൽകിയ ശിവഗിരി തീർത്ഥാടന പദയാത്ര കിലോമീറ്ററുകൾ താണ്ടി ഇന്ന് രാവിലെ ശിവഗിരിക്കുന്നിലെത്തും. മീനച്ചിൽ യൂണിയൻ കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജൻ ക്യാപ്ടനായുള്ള പദയാത്രയിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 100ഓളംപേരാണ് പങ്കെടുക്കുന്നത്. 80 വയസ്സുകാരിദേവകിയമ്മയാണ് പദയാത്രയിലെ ഏറ്റവും മുതിർന്ന അംഗം. മീനച്ചിൽ യൂണിയന്റെനേതൃത്വത്തിലുള്ള പത്താമത് പദയാത്രയാണ് ഇന്ന് രാവിലെ ശിവഗിരി മഹാസമാധിയിൽ എത്തുന്നത്. ഇന്ന് യൂണിയന് കീഴിലെ വിവിധ ശാഖകളിൽ നിന്നുള്ള പ്രവർത്തകരും രാമപുരം സി.റ്റി. രാജൻ നയിക്കുന്ന പദയാത്രയോട് അണിചേരും.