കോട്ടയം: എം.സിറോഡിൽ മണിപ്പുഴ ഭാഗത്ത് ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള മുളങ്കുഴ ബൈപാസിനുള്ള സ്ഥലം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഏറ്റെടുത്തു നൽകിയാൽ സർക്കാർ ബൈപാസ് യാഥാർത്യമാക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അം ഗം അഡ്വ.കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥലം പൂർണമായി ഏറ്റെടുക്കാതെ ആകാശ പാതയുടെ തൂണുകൾ പണിതതുപോലാണ് സ്ഥലം ഏറ്റെടുക്കാതെ മുളങ്കുഴ ബൈപാസിന് തടസം നിൽക്കുന്നത് ചിങ്ങവനത്ത് സ്പോർട്സ് കോംപ്ലക്സിന് പുറമ്പോക്കിലാണ് കല്ലിട്ടത്. മലിനീകരണ സംവിധാനമേർപ്പെടുത്താതെ പണിതതാണ് കച്ചേരിക്കടവ് ബോട്ട് ജട്ടി ഉപയോഗിക്കാനാവാതെ കിടക്കുന്നതിനു കാരണം . വി.എൻ.വാസവൻ കോട്ടയം എം.എൽഎയായിരുന്നപ്പോൾ നാഗമ്പടം മുളങ്കുഴ ഫ്ലൈഓവർ നിർമിക്കാൻ തീരുമാനിച്ചു ബഡ്ജറ്റിൽ പണം വകയിരുത്തിയിരുന്നു. സ്ഥലം വിട്ടുകൊടുക്കേണ്ടവരെ സംഘടിപ്പിച്ച്ആ പദ്ധതി അട്ടിമറിച്ചത് കോൺഗ്രസാണ് . നിർദ്ദിഷ്ട ഫ്ലൈ ഓവർ തുറന്നിരുന്നെങ്കിൽ പുതിയ മാൾ വന്നതോടെ മണിപ്പുഴ ഭാഗത്ത് ഇപ്പോൾ ഉണ്ടായിട്ടുള്ള ഗതാഗതകുരുക്ക് ഒഴിവായേനേ. സ്ഥലം ലഭ്യമായാൽ നാഗമ്പടം -മുളങ്കുഴ ഫ്ലൈ ഓവർ പദ്ധതി സർക്കാർ മുൻകൈയെടുത്തു നടപ്പാക്കും.
കോട്ടയം മണ്ഡലത്തിലെ വികസന പദ്ധതികൾ സി.പി.എം നേതൃത്വം ഇടപെട്ട് നടസപ്പെടുത്തുന്നു എന്ന് ആരോപിക്കുന്ന എം.എൽ.എ കോടിമത രണ്ടാം പാലം പണി ആരംഭിച്ചതും ജില്ലാ ആശുപത്രിക്ക് പത്തുനില മന്ദിരം പണിയുന്നതും സി.പി.എം വികസന പദ്ധതികൾ അട്ടിമറിക്കുന്നതു കൊണ്ടാണോ എന്നു വ്യക്തമാക്കണം. സിപിഎം തടസം നിൽക്കുന്നതല്ല സ്ഥലംഏറ്റെടുക്കാതെ അപ്രായോഗികമായ രീതിയിൽ നിർമിച്ചതാണ് ആകാശ പാത എട്ടുവർഷമായി പൂർത്തിയാക്കാതെ തുരുമ്പിച്ചു നിൽക്കുന്നതിന് കാരണമെന്നും അനിൽകുമാർ കുറ്റപ്പെടുത്തി.