jessy

തൊടുപുഴ: കാരിക്കോട് ഹൗസ്‌ കൺസ്ട്രക്ഷൻ കോപ്പറേറ്റീവ് സൊസൈറ്റി സ്വർണപ്പണയ വായ്പയുടെയും ഭവനസമ്പാദ്യ പദ്ധതിയുടെയും ഉദ്‌ഘാടനം നടന്നു. സ്വർണപ്പണയ വായ്പയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസി ആന്റണിയും ഭവനസമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ (ജനറൽ) വി.എൻ. ഗീതയും നിർവഹിച്ചു. സംഘം പ്രസിഡന്റ് ഡോ. വി.ബി. വിനയൻ അദ്ധ്യക്ഷനായിരുന്നു. വിവിധ കക്ഷിനേതാക്കളായ അജയ് ചെറിയാൻ തോമസ്,​ കെ.എം. ഷാജഹാൻ,​ ടി.എസ്. ഷംസുദ്ദീൻ,​സെയിൽസ് ഓഫീസിംഗ് ഹെഡ് ജീവൻ ജോർജ്ജ്,​ സംഘം മുൻ പ്രസിഡന്റ് എം.പി. ഷൗക്കത്തലി,​ ശ്രീലക്ഷ്മി സുദീപ്,​ നൗഷാദ് മുക്കിൽ,​ ഫൈസൽ സിനോര,​ എം.പി. സലിം എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ബിൻസി അലി സ്വാഗതവും സംഘം സ്റ്റാഫ് അരുൺ മണി നന്ദിയും പറഞ്ഞു.