
ഇന്നത്തെ കാലത്ത് ജിമ്മിൽ പോകുകയെന്നത് പുതുമയുള്ള കാര്യമല്ല. ജിമ്മിന് റിവ്യൂ നൽകുന്നതും പുതുമയല്ല. മിക്കവരും റിവ്യൂ നോക്കിയിട്ടാണ് എവിടെ പോകണമെന്ന് തീരുമാനിക്കുന്നത്. അത്തരത്തിൽ മഹാരാഷ്ട്രയിലെ സോഹം എന്നയാൾ ഗൂഗിളിൽ ജിം തെരയുകയായിരുന്നു.
ഇതിനിടയിൽ അയാൾ കണ്ട ഒരു റിവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൺ സ്റ്റാറാണ് ഒരു യുവാവ് ജിമ്മിന് നൽകിയിരിക്കുന്നത്. അതിന്റെ കാരണമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
"താനും കാമുകി ശ്രുതിയും കുറച്ചുനാളുകൾക്ക് മുമ്പാണ് ഈ ജിമ്മിലെത്തിയത്. സ്ഥലവും ആളുകളുമെല്ലാം നല്ലതാണ്. എന്നാൽ ഇവിടെവച്ച് ശ്രുതി അഭിഷേക് എന്ന യുവാവുമായി സൗഹൃദത്തിലായി. ആദ്യം ഇരുവരും തമ്മിൽ വെറും സൗഹൃദം മാത്രമാണെന്നാണ് താൻ കരുതിയത്. എന്നാൽ തന്നിൽ നിന്ന് അയാൾ അവളെ മോഷ്ടിച്ചു. പ്രോട്ടീൻ ഷേക്ക് പോലും അവനുമായി ഷെയർ ചെയ്തതായിരുന്നു. എന്നാൽ അവൻ ചതിച്ചു. ഇപ്പോൾ അവർ ഒന്നിച്ചും താൻ തനിച്ചും വർക്കൗട്ട് ചെയ്യുന്നു. അതിനാലാണ് വൺ സ്റ്റാർ നൽകിയിരിക്കുന്നതെന്നാണ്" യുവാവ് പറയുന്നത്.
റിവ്യൂവിന്റെ സ്ക്രീൻഷോട്ട് സോഹം എക്സിൽ പങ്കുവയ്ക്കുകയും ചെയ്‌തു. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി. നിരവധി പേരാണ് ഇത് ഷെയർ ചെയ്‌തിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
was looking for a good gym in my area and saw this review 😭 pic.twitter.com/L7lnNZ38eO
— Soham (@king26_sk) November 28, 2024