ss

മലയാള സിനിമ കാണാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ 14 മാസത്തെ ചിത്രീകരണത്തോടെ പൂർത്തിയായി. മലമ്പുഴ ഡാമിന്റെ റിസർവോയറിന് സമീപമാണ് അവസാന രംഗം ചിത്രീകരിച്ചത്. 2023 ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച എമ്പുരാൻ 20 ഒാളം വിദേശരാജ്യങ്ങളിലും ചിത്രീകരിച്ചു.

ഷിംല, ലഡാക്ക്, ഗുജറാത്ത്, ഹൈദരാബാദ്, മുംബയ്, ചെന്നൈ, തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ഫാസിൽ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, മുരുകൻ മാർട്ടിൻ, സത്യം ശുക്ള,, ശിവദ, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ്താ രങ്ങൾ.എമ്പുരാൻ പൂർത്തിയായ സന്തോഷം മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.

ഒരു കലാകാരൻ എന്ന നിലയിൽ എന്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ. ഞാൻ എപ്പോഴും നിധിപോലെ സൂക്ഷിക്കുന്ന ഒന്ന്. മോഹൻലാൽ കുറിച്ചു.ആശിർവാദ് സിനിമാസ് 25 -ാം വർഷം നിർമ്മിക്കുന്ന എമ്പുരാൻ

മാർച്ച് 27ന് റിലീസ് ചെയ്യും.രാജ്യത്തെ പ്രമുഖ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.