രാത്രിയിൽ കാസിനോ പാർട്ടിയും

നടി കീർത്തി സുരേഷിന്റെയും ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലിന്റെയും വിവാഹം ഹിന്ദു- ക്രിസ്ത്യൻ ആചാരപ്രകാരം . പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് ആദ്യ ചടങ്ങ്. ഇൗ ചടങ്ങിൽ തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രമായിരിക്കും കീർത്തി ധരിക്കുക.
അതിഥികൾക്ക് പ്രത്യേക ഡ്രസ് കോഡുണ്ട്. വൈകിട്ട് ക്രിസ്ത്യൻ രീതിയിൽ വിവാഹം നടക്കും. സൂര്യാസ്തമയത്തെ സാക്ഷിയാക്കി പ്രത്യേക ചടങ്ങുണ്ടാകും. കാസിനോ നൈറ്റ് പാർട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങൾ അവസാനിക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പാർട്ടിയിൽ പങ്കെടുക്കുക. ഡിസംബർ 12 ന് ഗോവയിൽ ആണ് വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഡിസംബർ പത്തിന് ആരംഭിക്കും. കേരള തീമിലായിരിക്കും ചടങ്ങുകൾ. 11ന് രാവിലെ സംഗീത് പരിപാടികളും വൈകിട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഗെയിംസ് അടക്കമുള്ളവയും സംഘടിപ്പിച്ചിട്ടുണ്ട്.