sambhal

ലക്‌നൗ: ​ ​ഷാ​ഹി​ ​ജു​മാ​ ​മ​സ്ജി​ദ് ​സ​ർ​വേ​യെ​ ​തു​ട​ർ​ന്ന് ​സം​ഘ​ർ​ഷമുണ്ടായ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​സം​ഭാ​ൽ സന്ദർശിച്ച്

ജുഡിഷ്യൽ കമ്മിഷൻ. സംഭാൽ ജില്ലാ മജിസ്‌ട്രേറ്റും (ഡി.എം), എസ്.പിയും ഒപ്പമുണ്ടായിരുന്നു. സ്ഥലം പരിശോധിക്കുകയും പൊലീസ്, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അക്രമം ആസൂത്രിത ഗൂഢാലോചനയാണോ എന്ന് കമ്മിഷൻ അന്വേഷിക്കും. സംഘട്ടനത്തിന് പിന്നിലെ ആളുകളുടെ പങ്ക്,​ സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ,​ ഉദ്യോഗസ്ഥരുടെ നടപടി ഇവയെല്ലാം

അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും.

അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ,​ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരുൾപ്പെട്ടതാണ് കമ്മിഷൻ.

​ന​വം​ബ​ർ​ 24​നായിരുന്നു സംഘർഷം. ​​മ​സ്ജി​ദി​ൽ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​സ​ർ​വേ​യെ​ ​എ​തി​ർ​ത്ത​വ​ർ​ സു​ര​ക്ഷാ​ ​സേ​ന​യു​മാ​യി​ ​ഏ​റ്റു​മു​ട്ടു​ക​യും​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ക​ല്ലേ​റി​ലേ​റി​ലും​ ​തീ​വയ്​പ്പി​ലും​ ​നാ​ലു​പേ​ർ​ ​കൊ​ല്ല​പ്പെ​ടുകയും ചെയ്തു. സ​ർ​വേ​ ​ന​ട​ത്താ​നു​ള്ള​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​അ​ല​ഹ​ബാ​ദ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​മ​സ്ജി​ദ് ​ക​മ്മി​റ്റി​യോ​ട് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.