
കൊച്ചി: നവംബറിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി(ജി.എസ്.ടി) വരുമാനം 8.5 ശതമാനം വർദ്ധനയോടെ 1.82 ലക്ഷം കോടി രൂപയിലെത്തി. ആഭ്യന്തര ഇടപാടുകളിലെ ഉണർവാണ് ജി.എസ്.ടി വരുമാനം കൂടാൻ സഹായിച്ചത്. ജി.എസ്.ടി ഇനത്തിൽ കേന്ദ്ര സർക്കാരിന് 34,141 കോടി രൂപയും സംസ്ഥാനങ്ങൾക്ക് 43,047 കോടി രൂപയും വരുമാനം ലഭിച്ചു. സംയോജിത ജി.എസ്.ടി 91,828 കോടി രൂപയും സെസ് ഇനത്തിലെ വരുമാനം 13,253 കോടി രൂപയുമാണ്. മുൻവർഷം ഇതേകാലയളവിൽ 1.68 ലക്ഷം കോടി രൂപയായിരുന്നു ജി.എസ്.ടി വരുമാനം. ഒക്ടോബറിൽ ജി.എസ്.ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു.