
മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്
ഇ.ഡി. ഇന്ന് രാവിലെ 11ന് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ് കുന്ദ്രയുടെ വീടുകളിലും ഓഫീസുകളിലുമുൾപ്പെടെ റെയ്ഡ് നടത്തിയിരുന്നു.
ഹോട്ട്‌ഷോട്ട്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി അശ്ലീല ഉള്ളടക്കം നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുന്ദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. അശ്ലീല വിഡിയോകൾ വഴി പണം സമ്പാദിക്കുകയും വിദേശത്തേക്ക് കടത്തുകയും ചെയ്തതായി ഇ.ഡി ആരോപിക്കുന്നു.
കേസിൽ 2021 ജൂണിൽ കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം ജയിലിൽ കഴിഞ്ഞു. കുന്ദ്ര ഫിലിംസിന്റെ ഉദ്യോഗസ്ഥർ, പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര, ഉമേഷ് കാമത്ത് എന്നിവരും പ്രതികളായിരുന്നു. ശിൽപ ഷെട്ടിയുടെ 98 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഈ വർഷമാദ്യം ഇ.ഡി കണ്ടുകെട്ടിയിരുന്നു.