upi

കൊച്ചി: യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേയ്‌സ്(യു.പി.ഐ) ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും നവംബറിൽ ഗണ്യമായ ഇടിവുണ്ടായി. ഇടപാടുകളുടെ എണ്ണം ഏഴ് ശതമാനം കുറഞ്ഞ് 1,548 കോടിയിലെത്തി. യു.പി.ഐ ഇടപാടുകളുടെ മൂല്യം എട്ട് ശതമാനം കുറഞ്ഞ് 21.55 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറിൽ 1,658 കോടി ഇടപാടുകളിലായി 23.5 ലക്ഷം കോടി രൂപയാണ് കൈമാറിയത്. യു.പി.ഐ നിലവിൽ വന്നതിന് ശേഷമുള്ള റെക്കാഡ് വർദ്ധനയാണ് ഇടപാടിലും മൂല്യത്തിലും ഒക്‌ടോബറിലുണ്ടായത്. ദീപാവലിയോട് അനുബന്ധിച്ച് വിപണിയിലുണ്ടായ ഉണർവാണ് യു.പി.ഐ ഇടപാട് റെക്കാഡ് ഉയരത്തിലെത്തിച്ചത്.