unn

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എ​മ്മി​ൽ​ ​ചേ​രി​പ്പോ​രും​ ​വി​ഭാ​ഗീ​യ​ത​യും​ ​വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ​റ​യു​ക​യും​ ​നേ​രി​ട്ട് ​ഇ​ട​പെ​ടു​ക​യും​ ​ചെ​യ്യു​മ്പോ​ഴും​ ​അ​തൊ​ന്നും​ ​വ​ക​വ​യ്ക്കാ​തെ​ ​പ്രാ​ദേ​ശി​ക​ ​ഘ​ട​ക​ങ്ങ​ളി​ൽ​ ​ചേ​രി​പ്പോ​ര് ​തു​ട​രു​ന്നു.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ലാ​യി​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​മം​ഗ​ല​പു​രം​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​നി​ല​വി​ലെ​ ​സെ​ക്ര​ട്ട​റി​ ​മ​ധു​ ​മു​ല്ല​ശേ​രി​ ​ഇ​റ​ങ്ങി​പ്പോ​വു​ക​യും​ ​പാ​ർ​ട്ടി​ ​വി​ടു​ന്ന​താ​യി​ ​പ്ര​ഖ്യാ​പി​ക്കു​ക​യും​ ​ചെ​യ്തു.​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തേ​ക്ക് ​എം.​ജ​ലീ​ലി​നെ​ ​ജി​ല്ലാ​നേ​തൃ​ത്വം​ ​നി​ർ​ദ്ദേ​ശി​ച്ച​താ​ണ് ​ര​ണ്ടു​ ​ത​വ​ണ​യാ​യി​ ​ഈ​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​ ​മ​ധു​വി​നെ​ ​പ്ര​കോ​പി​പ്പി​ച്ച​ത്.​ ​ഏ​രി​യ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​ധു​വി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ശൈ​ലി​യെ​ ​സ​മ്മേ​ള​ന​ ​പ്ര​തി​നി​ധി​ക​ളി​ൽ​ ​ചി​ല​ർ​ ​വി​മ​ർ​ശി​ച്ചി​രു​ന്നു.​വി​ഭാ​ഗീ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​മം​ഗ​ല​പു​രം​ ​ലോ​ക്ക​ൽ​ ​സ​മ്മേ​ള​നം​ ​മാ​റ്റി​വ​യ്ക്കേ​ണ്ടി​യും​ ​വ​ന്നി​രു​ന്നു.
പു​തി​യ​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​വേ​ണ​മെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​ജി​ല്ലാ​നേ​തൃ​ത്വം​ ​ഉ​റ​ച്ചു​നി​ന്ന​തോ​ടെ,​ ​പാ​ർ​ട്ടി​ ​ബ​ന്ധം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി​ ​പ്ര​ഖ്യാ​പി​ച്ച് ​മ​ധു​ ​ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.​ജ​ലീ​ലി​നെ​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​പി​ന്നീ​ട് ​ചാ​ന​ൽ​ ​ച​ർ​ച്ച​യി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യെ​യും​ ​മ​ധു​ ​വി​മ​ർ​ശി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​ക​ണ്ണു​രു​ട്ടി​യാ​ൽ​ ​പേ​ടി​ക്കു​ന്ന​ ​കാ​ല​മൊ​ക്കെ​ ​ക​ഴി​ഞ്ഞെ​ന്നു​ ​തു​റ​ന്ന​ടി​ച്ചു.
അ​തേ​സ​മ​യം,​ ​തി​രു​വ​ല്ല​ ​‌​ടൗ​ൺ​ ​നോ​ർ​ത്ത് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​കൊ​ച്ചു​മോ​നെ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​നീ​ക്കി.​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​ഓ​ഫീ​സി​ലെ​ത്തി​ ​യോ​ഗം​ ​ചേ​ർ​ന്ന് ​ന​ട​പ​ടി​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
പാ​‌​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​തോ​മ​സ് ​ഐ​സ​ക്കി​നെ​ ​തോ​ൽ​പ്പി​ക്കാൻ ര​ണ്ട് ​ഏ​രി​യാ​ക്ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​വ​ർ​ത്തി​ച്ചെ​ന്ന​ ​ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് ​ചോ​ർ​ന്ന​ത് ​ചേ​രി​പ്പോ​രി​ന് ​ഇ​ട​യാ​ക്കി​യി​രു​ന്നു.
ഏ​രി​യാ​ക്ക​മ്മി​റ്റി​ ​അം​ഗം​ ​ജ​നോ​ ​മാ​ത്യു​വി​നാ​ണ് ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​കി​യ​ത്.​ ​ര​ണ്ടു​വ​ട്ടം​ ​മാ​റ്റി​വ​ച്ച​ ​സ​മ്മേ​ള​നം​ ​ഈ​ ​മാ​സം​ ​ഒ​ൻ​പ​തി​ന് ​ന​ട​ത്താ​നും​ ​തീ​രു​മാ​ന​മാ​യി.
കൊ​ടു​മ​ൺ​ ​ഏ​രി​യ​ ​സ​മ്മേ​ള​ന​ത്തി​ലും​ ​ര​ണ്ടു​ ​ചേ​രി​യു​ണ്ടാ​യി.​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​ഉ​ദ​യ​ഭാ​നു​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ആ​ർ.​ബി.​ ​രാ​ജീ​വ്കു​മാ​ർ​ ​വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ​സെ​ക്ര​ട്ട​റി​യാ​യ​ത്.
പാ​ല​ക്കാ​ട്ട് ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​ല​പാ​ടു​ക​ളെ​യും​ ​ക​ഴി​ഞ്ഞ​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​വി​ജ​യ​രാ​ഘ​വ​നെ​ ​സ്ഥാ​നാ​ർ​ത്ഥ​യാ​ക്കി​യ​തി​നെ​യും​ ​ഒ​റ്റ​പ്പാ​ലം​ഏ​രി​യ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ചോ​ദ്യം​ ​ചെ​യ്ത​തും​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി.

വേണുഗോപാൽ

ജി.സുധാകരനെ കണ്ടു

അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ പോലും മുൻ മന്ത്രി ജി.സുധാകരനെ പങ്കെടുപ്പിക്കാത്തത്

വിവാദമായതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ സുധാകരനെ വീട്ടിലെത്തി

കണ്ടതും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചതും അഭ്യൂഹങ്ങൾക്ക്

ഇടനൽകി.

അമേരിക്കൻ ബന്ധം

ആരോപിച്ച് ഇ.പി

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാട്ടികളെയും കേരളത്തിലെ സി.പി.എമ്മിനെയും തകർക്കാൻ ഒരു അമേരിക്കൻ

സർവകലാശാലയിൽ നിന്ന് പോസ്റ്റ് മോഡേൺ കോഴ്സിൽ പരിശീലനം നേടിയവരെ ഇറക്കി വിട്ടിരിക്കുകയാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ .പാർട്ടിയിൽ നേതാക്കൾക്കെതിരെ ശബ്ദമുയരുന്നതിന് പിന്നിൽ പണം കൊടുത്തും,മാദ്ധ്യമങ്ങളെ സ്വാധീനിച്ചും ഇവർ നടത്തുന്ന ഇടപെടലുകളാണെന്നും,അണികൾ ജാഗ്രത പുലർത്തണമെന്നുമാണ് കണ്ണൂർ പാപ്പിനിശേരി ഏരിയാ സമ്മേളനത്തിൽ

ഇ.പിയുടെ മുന്നറിയിപ്പ്.