
റാഞ്ചി: ജാർഖണ്ഡിൽ ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ" സഖ്യം വീണ്ടും ഭരണത്തിലേറിയതോടെ ജെ.എം.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ നേതാക്കൾ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ച ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ സഹോദര ഭാര്യ സീത സോറൻ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് അവലോകന യോഗം ബഹിഷ്കരിച്ചതോടെയാണ് വീണ്ടും ജെ.എം.എമ്മിലേക്ക് എത്തിയേക്കാമെന്ന ചർച്ച സജീവമായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദുംക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സീത മത്സരിച്ചെങ്കിലും തോറ്റു.